കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ കേരളപ്പിറവി ദിനം ആഘോഷിച്ചു.
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈൻ കേരളപ്പിറവി ദിനം അംഗങ്ങളോടൊപ്പം വിപുലമായി ആഘോഷിച്ചു. ബൂരി അൽ നൈൽ സ്വിമ്മിങ് പൂളിൽ വച്ച് നടത്തിയ ആഘോഷപരിപാടികൾ കൺവീനർ നിസാർ കൊല്ലം ഉത്ഘാടനം ചെയ്തു. ജോ. കൺവീനർ വിനു ക്രിസ്ടി നിയന്ത്രിച്ച ചടങ്ങിന് സെക്രെട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ജോ. സെക്രെട്ടറി കിഷോർ കുമാർ നന്ദിയും അർപ്പിച്ചു.
പരിപാടിക്ക് എത്തിച്ചേർന്ന എല്ലാ കുട്ടികളും കൂടി കേരളപ്പിറവിയുടെ കേക്ക് മുറിച്ചു കൊണ്ട് പരിപാടികൾക്കു തുടക്കമായി. മലയാള വായന, കേട്ടെഴുത്തു, കേരളാ ക്വിസ് തുടങ്ങി കേരളത്തനിമയുള്ള മത്സരങ്ങളോടൊപ്പം ക്രിക്കറ്റ്, ഫുട്ബോൾ, പെനാൽറ്റി കിക്ക് തുടങ്ങിയ കായിക ഇനങ്ങളും ഉൾപ്പെടുത്തിയിരുന്നു. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെ നീണ്ടു നിന്ന ആഘോഷ പരിപാടികളിൽ കുട്ടികളും, കുടുംബങ്ങളും ആയി ഏകദേശം 130 ഓളം അംഗങ്ങൾ പങ്കെടുത്തു.
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ട്രെഷറർ രാജ് ഉണ്ണികൃഷ്ണൻ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ നവാസ്, സജീവ്, സന്തോഷ്, അനോജ്, ഡ്യുബെക്ക്, അനൂപ്, ബിനു, കുഞ്ഞു മുഹമ്മദ്, മനോജ് ജമാൽ, നാരായൺ, വിനോദ്, രെഞ്ചു, റോജി, ഹരികുമാർ, അജിത് ബാബു, ബിസ്മി രാജ് , ശ്രീജ ശ്രീധരൻ, മിനി മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments